പ്രണയവും രാഷ്ട്രിയവും കൂട്ടിനു ക്യാമ്പസും – പ്രേക്ഷകരുടെ മനസ്സ് നിറച്ച ചിത്രത്തിൻറെ റിവ്യൂ വായിക്കാം

Loading...

കല വിപ്ലവം പ്രണയം – നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്തു ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ ആണ് കല വിപ്ലവം പ്രണയം.ക്യാമ്പസ് ജീവിതത്തിലെ മൂന്നു അഭിവാജ്യ ഘടകങ്ങൾ വിഷയമാകുന്ന സിനിമയിൽ ആൻസൺ പോൾ ആണ് നായകൻ .ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ആൻസന്റെ വ്യത്യസ്തമായ നായക കഥാപാത്രം ആണ് കല വിപ്ലവം പ്രണയത്തിലെ ജയൻ.

പുതുമുഖങ്ങളെ അണിനിരത്തുന്ന സിനിമയിൽ ഗായത്രി സുരേഷ് ആണ് നായിക.കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള ഒരു കോളേജ് അധ്യാപികയുടെ ശക്തമായ കഥാപാത്രം ആണ് ഗായത്രി സിനിമയിൽ കൈകാര്യം ചെയ്യുന്നത്. വിനീത് വിശ്വം ,സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ .സിനിമയിൽ ഒരു മുസ്ലിം യുവതി പാർട്ടി കൊടി പിടിച്ചു നിൽക്കുന്ന രംഗം ചിത്രീകരിക്കുന്നതിനു എഴുത്തുകാരൻ ആഷിക് അക്ബർ അലി, ഒരുപാട് സമ്മർദം നേരിടേണ്ടി വന്നിരുന്നു .

ഇതിനെ തുടർന്ന് ഭീഷണിയും ഫോൺ കോളുകളും ഒരുപാടുണ്ടായെങ്കിലും കഥാപാത്രങ്ങളെ മാറ്റുവാൻ ആഷിക് തയ്യാറായില്ല.ദിർഹം ഫിലിം പ്രൊഡക്ഷൻസന്റെ ബാനറിൽ റോയ് സെബാസ്റ്റ്യൻ നിർമിക്കുന്ന സിനിമയിലെ സംഗീതം ഒരുക്കിയത് അതുൽ ആനന്ദ് ആണ് .ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു .യഥാർത്ഥ ക്യാമ്പസ് ജീവിതത്തെ ആവിഷ്കരിക്കുന്ന കല വിപ്ലവം പ്രണയം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് .

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!