ഡ്രൈവറുടെ മകളുടെ കല്ല്യാണത്തിന്‍ യുഎഇയില്‍ നിന്നും എത്തിയതാ വമ്പന്‍ പട ; താരമായി മാറി മൊയ്തീന്‍ കുഞ്ഞി [SHARE]

സ്ഥാനമാനങ്ങൾ നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന യുഎഇ സ്വദേശികളുടെ സുമനസിന് ഉദാഹരണമായി ദുബായിലെ ഒരു സംഘം യുവാക്കൾ കേരളത്തിലെത്തി. മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീടായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവർ മൊയ്തീൻ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകൾ നേരുകയും വീട്ടുകാരുടെ സന്തോഷത്തിൽ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം. അറബികളുടെ സാന്നിധ്യത്തിലൂടെ മൊയ്തീൻ കുഞ്ഞി നാട്ടിൽ താരവുമായി.

26 വർഷമായി ദുബായ് മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മാൻ ഉബൈദ് അബു അൽ ഷുവാർബിന്‍റെ വീട്ടിലെ ഡ്രൈവറാണ് മൊയ്തീൻ കുഞ്ഞി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജോലിക്കാരനാണ് ഇദ്ദേഹം. അബ്ദുറഹ്മാന്റെ മകനും ഏഴ് കൂട്ടുകാരുമാണ് മൊയ്തീൻ കുഞ്ഞിമായി കുടുംബത്തിനുള്ള ആത്മബന്ധത്തിന്‍റെ ആഴം അറിയിച്ചുകൊണ്ട് കേരളത്തിലെത്തിയത്. മംഗളദിനത്തിന്റെ സന്തോഷത്തിൽ പങ്കാളികളാകാനും വധുവാരന്മാർക്ക് സമ്മാനങ്ങൾ നൽകാനും അവർ പരസ്പരം മത്സരിച്ചു.

മുഹൈസിനയിലെ ഈ ഭവനത്തിൽ ഒരു പാചകക്കാരനായിട്ടായിരുന്നു ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. 26 വർഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷങ്ങൾക്ക് മുൻപാണ് ഡ്രൈവിങ് ലൈസൻസ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അർബാബിന്റെ മജ്‌ലിസിൽ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവർക്കുള്ള ഭക്ഷണവും മറ്റും നൽകുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.

മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയിൽ സ്പോൺസറുടെ മകന്‍റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യു എ ഇ യിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവർ. അവരുമായും നല്ല ആത്മബന്ധമാണ്‌ മൊയ്തീൻ കുഞ്ഞിക്ക്. തന്റെയും കുടുംബത്തിന്റെയും ജീവിതത്തിന് ഏറെ സഹായം ചെയ്യുന്നവരാണ് ഇവരെന്ന് മൊയ്തീൻ കുഞ്ഞി പറയുന്നു. കല്യാണത്തിൽ പങ്കെടുത്ത അതിഥികൾ വിവിധ വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങി എത്തിയത്.

കടപ്പാട് : മനോരമ

പെൺകുട്ടികൾ വത്തക്ക തന്നെയാണ് – മാറിടത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന സാറുംമാരേയും ഒരുപാട് കണ്ടിട്ടുണ്ട് – കിടിലൻ മറുപടിയുമായി വിദ്യാർത്ഥിനി

ഷംനയുടെ കുറിപ്പ് ഇങ്ങനെ :

രണ്ടോ മൂന്നോ തവണ മാത്രമേ ഫാറൂഖ് കോളേജിൽ പോയിട്ടുള്ളൂ. അതും ചൈൽഡ് ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട്. ഇതുപോലെ മനോഹരമായ വേഷം ധരിച്ച പെൺകുട്ടികളെ മറ്റെവിടെ കാണാനാവും എന്ന സംശയം അന്നത്തേതു പോലെ ഇന്നും മനസിലുണ്ട്.എത്ര മനോഹരമായ കാഴ്ച തന്നെയാണത്. ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരിൽ അവിടെ എന്തേലും പ്രശ്നമുണ്ടായതായി അറിയില്ല. അല്ല, അല്ലേലും വസ്ത്രത്തിന്റെ പേരിലെന്ത് പ്രശമുണ്ടാവാനാണ്.?

കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാ ഇവിടുള്ളെ.. അവരവർക്ക് ആത്മവിശ്വാസം നൽകുന്നതും കംഫർട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു….

അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ. പെണ്ണിൽ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണ്😁

പിന്നെയീ പ്പറഞ്ഞ ലെഗ്ഗിംഗ്സ്.. അത് വെറുമൊരു വസ്ത്രമല്ല ട്ടോ.. ഇന്നത്തെ പെൺകുട്ടികളുടെ ഒഴിച്ചുകൂടാനാവാത്ത കൂട്ട് എന്ന് തന്നെ പറയാം. എന്തൊക്കെ ഗുണങ്ങളാ.. ഇടാനെളുപ്പം, ഊരാനെളുപ്പം, പല കളറിൽ സുലഭം, വിലക്കുറവ്, അത്ര പെട്ടെന്ന് കീറൂല, കുറേക്കാലം ഈടുനിൽക്കും, മുഷിയില്ല പെട്ടെന്ന്, എല്ലാ ഡ്രസിന്റ കൂടെയും ഇടാം, അയൺ ചെയ്യണ്ട,നീട്ടാം,വലിക്കാം, കുറുക്കാം, അധികം കനമില്ല തുടങ്ങി ലെഗ്ഗിംഗ്സിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. ഇതൊക്കെയുണ്ടായിരിക്കെ ശരീരവടിവ് മാത്രമെങ്ങനെ ചിലർ കാണുന്നു എന്നതാണാശ്ചര്യം.

പിന്നെ ഈപ്പറഞ്ഞ 32 സ്റ്റെപ്പും 25 പിനും ചുമ്മാ അങ്ങ് കേറിക്കൂടണന്നതല്ല തലയിൽ. സസൂക്ഷമം ക്ഷമയോടെ സമയമെടുത്ത് ചെയ്യുന്ന സംഗതിയാട്ടോ ഈ സ്റ്റൈലൻ മക്കന കുത്തൽ.എത്ര ഭംഗിയാ അതു കുത്തിക്കഴിഞ്ഞാൽ. ഇതിനെയൊക്കെ ഇങ്ങനെ നിസാരവൽക്കരിച്ച് കുറ്റം പറയാനെങ്ങനെ തോന്നുന്നു മിഷ്ടർ..?

എത്രയെത്ര പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നിലിരുന്ന് സംസാരിക്കുന്നുണ്ട്. ധൈര്യത്തോടെ ചിരിക്കുന്നുണ്ട്,അവരവർക്കു വേണ്ടി ശബ്ദമുയർത്തുന്നുണ്ട്,പഠനകാര്യങ്ങളിൽ വാശിയിൽ മുന്നേറുന്നുണ്ട്..ഇതൊന്നും കാണാതെ പുറമെ നോക്കി ചൂഴ്ന്നെടുക്കാനുള്ളിൽ എന്തോ ഉണ്ടെന്നു തോന്നുന്നെങ്കിൽ അശ്ലീലം അവിടെയാണ്.മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്,മോത്തേക്ക് നോക്ക് സാറേ ന്ന് പറഞ്ഞിട്ടുമുണ്ട്.ഇതിപ്പോ വിവരണവും ഉപമയും എല്ലാം വളരെ മോശമായിപ്പോയി സാറേ..മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ കഴിവിനെയാവണം ഒരധ്യാപകൻ കാണേണ്ടത് ..അതിനെ വളർത്തിയെടുക്കാനാവണം ഒരധ്യാപകൻ പ്രാധാന്യം കൊടുക്കേണ്ടത്.

പെൺ വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നൽകുന്ന മലബാറിൽ നിന്നുമാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നതെന്നത് അത്യന്തം അപമാനകരമാണ്.

പെങ്കുട്യോളെ അറിയാത്തോണ്ടാ ഇങ്ങനൊക്കെ മണ്ടത്തരങ്ങൾ പുറപ്പെടുന്നത്.

പിന്നെ വത്തക്ക, അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല,അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും,ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക..!😎

വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് 6 വയസ്സുകാരി നൽകിയ മറുപടി..!

വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് ഒരു ആറുവയസുകാരി എന്ത് മറുപടിയാകും പറയുക എന്നൂഹിക്കാമോ ? എന്നാൽ, അവളുടെ ഉത്തരം ഞെട്ടിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരുന്നു. ‘എനിക്കൊരു മാഡം ആകണം. ഒരു വേശ്യാലയ നടത്തിപ്പുകാരി…!’. ആറു വയസ്സുകാരിയുടെ ഈ പ്രതികരണം മാറ്റിമറിച്ചത് മഞ്ജു വ്യാസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെയായിരുന്നു.

ഇതുവരെ 750 പെണ്‍കുട്ടികളെയും 400 ശിശുക്കളെയും മൂവായിരത്തിലധികം സ്ത്രീകളും പ്രതീക്ഷാ നിര്‍ഭരമായ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി പത്തൊൻപതു വർഷം മുൻപ് മഞ്ജു കേട്ട ആ വാക്കുകൾ. കാമാത്തിപുരയിലെ അന്തേവാസികളും മഞ്ജുവും തമ്മിലുള്ള നിരന്തര ആശയവിനിമയം അപ്‌നേ ആപിന്റെ പിറവിക്ക് കാരണം ആകുകയായിരുന്നു. ഇക്കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടെ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘടന 750 പെണ്‍കുട്ടികളെയും 400 ശിശുക്കളെയും മൂവായിരത്തിലധികം സ്ത്രീകളും പ്രതീക്ഷാ നിര്‍ഭരമായ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി.

പോച്ചമ്മ ദേവീക്ഷേത്രത്തിന്റെ എതിര്‍വശത്ത് തുറക്കുന്നത് വാതില്‍ കടന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെ കാണാം. പാട്ടുപാടി പഠിക്കുന്ന കുട്ടികളെ കാണാം. ടൈപ്പ്‌റൈറ്ററുകളില്‍ വേഗതയോടെ ജോലി ചെയ്യുന്ന സ്ത്രീകളെ കാണാം. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരിച്ചു പിടിച്ചവരുടെ അഭയകേന്ദ്രം. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രം. ‘അപ്‌നേ ആപ് വിമന്‍സ് കളക്ടീ’വിന്റെ ഓഫീസ്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍,

അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ 1998 ല്‍ തുടങ്ങിയ സന്നദ്ധ സേവനകേന്ദ്രം. സംഘടനയുടെ ഡയറക്ടറായി ആശ്രയമറ്റ, ആലംബഹീനരായ, സമൂഹം പുറമ്പോക്കില്‍ തള്ളിയവരുടെ പ്രതീക്ഷയായി കഴിഞ്ഞ 19 വര്‍ഷമായി ജീവിക്കുന്ന വനിത. സെക്സ് എന്നാല്‍ കാമാത്തിപുരയെ സംബന്ധിച്ചിടത്തോളം ദൈവികം ആയിരുന്നില്ല മറിച്ച് ഉപജീവനത്തിന് ഉതകുന്ന ഒരു വ്യവസായമാണ്. ഒരിക്കല്‍ ഇവിടെ എത്തിപ്പെട്ടാല്‍ സമൂഹം ബഹിഷ്‌കരിക്കുന്നു. ഒറ്റപ്പെടലും ബഹിഷ്‌കരണവും കാമാത്തിപുരവാസികളെ ദുരിതങ്ങളിലേയ്ക്കും

രോഗങ്ങളിലേയ്ക്കും തള്ളിയിടുന്നു. കമാത്തിപുരയിലെ അമ്മമാരില്‍ ഭൂരിഭാഗവും അച്ഛന്‍ ആരെന്ന് അറിയാത്ത കുഞ്ഞുങ്ങളുടെ അമ്മമാരാണ്. ചിലര്‍ ചതിക്കപ്പെട്ടവർ‍, മറ്റു ചിലര്‍ സ്വയം ബാലിയടായവര്‍ . അതുകൊണ്ട് തന്നെ അവര്‍ വളര്‍ത്തുന്ന മക്കളും, അറിഞ്ഞോ അറിയാതെയോ ഈ തൊഴിലിലേക്ക് തന്നെ എത്തുന്നത് സ്വാഭാവികമായിരുന്നു കാമാത്തിപുരയിലുള്ള ഒരു സ്ത്രീയോട് പെട്ടെന്നൊരു ദിവസം സമീപിച്ച് നിങ്ങള്‍ ഈ തൊഴിലില്‍നിന്നു പിന്‍മാറണം എന്നു പറയാന്‍ പറ്റില്ല.

ശകാരിച്ചിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യവുമില്ല. വര്‍ഷങ്ങളായി ശരീരം വിറ്റ് ജീവിക്കുന്നതിനാല്‍ പലരും രോഗികളായിരിക്കും. നിരന്തര ബോധവത്കരണം മാത്രമാണ് ഇവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള മാർഗം

ഭാര്യയുടെ അവിഹിതം കണ്ടെത്തി; അസാധാരണ ആഗ്രഹം എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവാവ് ആത്മഹത്യ ചെയ്തു. അസാധാരണായ ആഗ്രഹം കുറിപ്പില്‍ എഴുതിവച്ചാണ് ഇലക്ട്രീഷ്യനായ കെ ആചാരി എന്ന 24കാരന്‍ ആത്മഹത്യ ചെയ്തത്. തന്‍റെ അവസാന ആഗ്രഹമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളയാളുമായി അവരെ വിവാഹം ചെയ്യിക്കണമെന്ന് മാതാപിതാക്കളോട് അപേക്ഷിക്കുന്നതാണ് കുറിപ്പ്.

രണ്ട് വര്‍ഷം മുമ്പാണ് ആചാരി ഉഷ റാണിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. തുടര്‍ന്ന് ജോലി ആവശ്യത്തിനായി ആചാരിയും കുടുബവും ശമീര്‍പേട്ടിലെ തുര്‍ക്കപ്പള്ളിയിലേക്ക് താമസം മാറി.

ഒരു കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിയും ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച, ആത്മഹത്യ ചെയ്യുന്നതായും കാരണം അയല്‍വാസിയായ ശ്രീകാന്താണെന്നും കാണിച്ച് ആചാരി തന്‍റെ അച്ഛന് എസ്എംഎസ് അയച്ചു. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചറിയിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

‘പ്രിയപ്പെട്ട അമ്മേ.. അച്ഛാ.. എന്നോട് ക്ഷമിക്കൂ.. ആര്‍ക്കും എന്നെ പോലൊരു മകനെ നല്‍കാതിരിക്കട്ടെ… ഞാനൊരു പരാജയമാണ്… എന്‍റെ അവസാന ആഗ്രഹം ഭാര്യ ഉഷയെ ശ്രീകാന്തിന് വിവാഹം ചെയ്തു നല്‍കുക എന്നതാണ്–ഇങ്ങനെ എഴുതിയ ആത്മഹത്യാ കുറിപ്പായിരുന്നു പൊലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകമടക്കമുള്ള മറ്റെന്തെങ്കിലും സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധച്ചു വരികയാണ്.

പ്രസവ വേദനയിൽ പുളയുമ്പോൾ യുവതിയുടെ സ്വകാര്യത സംരക്ഷിച്ച് കെ എസ് ആർ ടി സിയിലെ പുരുഷ കണ്ടക്ടറും, ഡ്രൈവറും; നിറഞ്ഞ കൈയ്യടിയുമായി സോഷ്യൽ മീഡിയ

ഓടുന്ന ബസിൽ യുവതി പ്രസവിച്ചു. പ്രസവ വേദനയും വിഷമവും എല്ലാം അറിഞ്ഞത് അടുത്തിരുന്ന ഏതാനും യാത്രക്കാരും കണ്ട്കടറും മാത്രം.. അദ്ദേഹം അത് ഡ്രൈവറോടും സ്വകാര്യമായി പറഞ്ഞു. പിന്നെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒന്നും ആരോടും പറയാതെ അറിയിക്കാതെ നേരേ ആശുപത്രിയിലേക്ക്.

ഇതിനിടെ കണ്ടക്ടർ യുവതിയുടെ സ്വകാര്യത 100 % ഉറപ്പുവരുത്തി. യാത്രക്കാരികൾ പോലും ഒന്നും അറിഞ്ഞില്ല. ഇതിനിടെയിൽ ബസിൽ തന്നെ യുവതി പ്രസവിച്ചു. പ്രസവ വിവരം സമീപത്ത് ഇരുന്നവരിൽ മാത്രം ഒതുങ്ങി..അല്ല കണ്ടക്ടർ ഒതുക്കി നിർത്തി. കൽപറ്റ ലിയോ ആശുപത്രിയിലെത്തുമ്പോൾ രാവിലെ 9.30. ഒരു യുവതിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഈ ജീവനക്കാർക്ക് സാധിച്ചു. അതും പുരുഷ ജീവനക്കാർ,ഇപ്പോൾ ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലെ താരങ്ങളും .

സംഭവത്തെക്കുറിച്ച് ബാനിഷ് പറയുന്നത്: കോഴിക്കോടു നിന്ന് രാവിലെ 7.30 നാണ് ബത്തേരിയിലേക്ക് ബസ് പുറപ്പെട്ടത്. അവിടെ സ്റ്റാന്റിൽ നിന്നു തന്നെ യുവതിയുൾപ്പെട്ട നാലംഗ കുടുംബം കയറിയിരുന്നു. ഏറ്റവും പുറകിലത്തെ സീറ്റിന് മുൻപിലായാണ് ഇരുന്നിരുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല. വെള്ളാരം കുന്ന് കഴിഞ്ഞ് കൽപറ്റ എത്താറായപ്പോൾ കെഎസ്ആർടിസി ഗാരിജിന് സമീപം വച്ച് പൊലീസുകാരനായ ഒരു യാത്രക്കാരൻ മുന്നോട്ടു വന്ന് ചെറുതായി പ്രശ്നം സൂചിപ്പിച്ചു.

പുറകിലെത്തി യുവതിയോട് കാര്യങ്ങൾ ആരുമറിയാതെ ചോദിച്ചു.വൈകതെ യുവതി പ്രസവിച്ചു . പൊക്കിൾ കൊടി വേർപെടുത്താത്ത ചോരക്കുഞ്ഞിനെ ഒപ്പമുള്ളവർ എടുത്തിട്ടുണ്ട്. ഉടൻ ഡ്രൈവർ സുനിൽകുമാറിനോട് കാര്യം പറഞ്ഞു. പിന്നൊന്നും ചിന്തിച്ചില്ല ആദ്യമെത്താവുന്ന ആശുപത്രിയിലേക്ക് കുതിച്ചു. കൽപറ്റ ലിയോ ആശുപത്രിയിലെത്തുമ്പോൾ രാവിലെ 9.30. അവിടെ അവർ വേണ്ടതെല്ലാം ചെയ്തതു കൊണ്ട് പ്രശ്നങ്ങളുണ്ടായില്ല. കണ്ടക്ടർ പറഞ്ഞു.ബസിൽ നിറയേ ആളുകൾ ഉണ്ടായിട്ടും ഇത്ര സീക്രട്ടായി കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ മുഴുവൻ യാത്രക്കാരും ജീവനക്കാരേ അഭിനന്ധിച്ചു

എസ്ആർടിസി ബസിൽ പിറ‍ന്ന കുഞ്ഞിന് ഉടുപ്പുകളും സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ബത്തേരി ഡിപ്പോയിലെ ജീവനക്കാർ ആശുപത്രിയിലെത്തി. ബത്തേരി ഡിപ്പോ സൂപ്രണ്ട് ഷീബ ബിജു, ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ആശുപത്രിയിൽ ആശംസകളുമായെത്തിയത്.

WATCH VIDEO – കൃഷ്ണം സിനിമയിലെ പാട്ടുകൾ” ”’ പുതിയ മാനങ്ങളിലേക്ക് ‘

കൃഷ്ണം സിനിമയിലെ പാട്ടുകൾ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്” ”.ii മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന കൃഷ്ണത്തിന്റെ പാട്ടുകൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചിട്ടുള്ളത് …… അക്ഷയ് കൃഷ്ണൻ ആദ്യമായി നായക വേഷത്തിലഭിനയിക്കുന്ന ചിത്രമാണ്. ഹരിപ്രസാദ് സംഗീത സംവിധാനം ചെയ്ത പാട്ടുകൾ എഴുതിയത് അദ്ദേഹത്തിന്റെ പത്നി സന്ധ്യാ ഹരിപ്രസാദാണ്: ”
സന്ധ്യ എഴുതിയ മലയാള ഗാനങ്ങളും തമിഴ് ഗാനങ്ങളും ശ്രദ്ധേയമായിട്ടുണ്ട് … ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായി മാത്രമെ ദമ്പതിമാർ രചനയും, സംഗീതവും ഒരുമിച്ച് കൈകോർത്ത് കൽഹാരമാക്കിയത് എന്ന് സംഗീതത്തോടുള്ള സമർപ്പണ്ണത്തിന്റെ പരീക്ഷണമാകുന്നു .. മലയാളത്തിൽ വിനീത് ശ്രീനിവാസനും, തമിഴ് ഗായകൻ ടിപ്പുവും, പാടിയപ്പോൾ, തമിഴിൽ കാർത്തിക്കും, സത്യപ്രകാശും മനോഹരമായി ആലപിച്ചിരിക്കുന്നു .. തെലുങ്കിൽ ബാഹുബലിയുടെ സംഗീത സംവിധായകൻ കീരവാണിയുടെ പുത്രൻ കാലഭൈരവനും, രേവന്തും ആലപിച്ചിരിക്കുന്നു ..

ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണവുമായി ചാർമിനാർ – റിവ്യൂ വായിക്കാം

വില്ലന്റെ നായകാവതാരം ആയെത്തിയ ചാർമിനാർ ആദ്യ ഷോയ്ക്ക് തന്നെ മികച്ച അഭിപ്രായങ്ങൾ ആണ് കിട്ടികൊണ്ടിരിക്കുന്നത് . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ മുരളി മേനോൻ എന്ന വില്ലൻ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച അശ്വിൻ കുമാർ നായകൻ ആയി എത്തുന്ന ആദ്യത്തെ സിനിമ ആണ് ചാർമിനാർ.സേതു എന്ന പ്രണയ നായകനെ ഇതിനോടകം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു .

കലാബോധമുള്ള മലയാള നടന്മാരിൽ ഒരാളായി അശ്വിൻ കുമാർ ഇനി ഇവിടെ തന്നെ ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട . അത്ര മികവുറ്റതായിരുന്നു അശ്വിന്റെ പ്രകടനം . സെവൻ ജെ ഫിലിമ്സിന്റെ ബാനറിൽ സിറാജുദ്ധീൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അജിത് സി ലോകേഷ് ആണ് .മണി രത്നം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ തിരക്കഥാകൃത്തായിരുന്നു അജിത് .ചാർമിനാറിന്റെ തിരക്കഥ ഒരുക്കിയതും അജിത് തന്നെ ആണ് .

ഹേമന്ത് മേനോൻ പൊതുവെ നമ്മൾ കണ്ടിട്ടുള്ള റോളുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് എന്നത് ശ്രദ്ധേയമായ വിഷയമാണ് , തിയേറ്ററിൽ ഹേമന്ത് മേനോന് വളരെ നല്ല റെസ്പോൺസ് ആണ് കിട്ടിയിരിക്കുന്നത് .റൊമാൻറിക് ചിത്രങ്ങളിൽ താരം ഇതിനു മുൻപും മികവുറ്റ റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും ചാർമിനാറിലെ വേഷം ബ്രേക്ക് ത്രൂ ആയിരിക്കും എന്ന് നിസ്സംശയം പറയാം റൊമാൻറിക് ത്രില്ലർ ഗണമായതിനാൽ ചിത്രത്തിലെ മിക്ക ഭാഗങ്ങളും പ്രേക്ഷകരിൽ ആകാംക്ഷ കൂട്ടിയിട്ടുണ്ട് .

എന്നാൽ നിലവാരമുള്ള സ്ക്രീൻ പ്ലേയും ചിത്രത്തിന് കിട്ടിയ തകർപ്പൻ ക്ലൈമാക്‌സും തന്നെ ആയിരിക്കും ചാർമിനാറിൽ എടുത്ത് പറയേണ്ടത് .തെന്നിന്ത്യൻ താര സുന്ദരി ഹർഷിക പൂനച്ച ആണ് നായിക.തമിഴ് ,തെലുങ്ക് ,കന്നഡ സിനിമകളിൽ സജീവമായ ഹർഷികയുടെ ആദ്യത്തെ മലയാള സിനിമ ആണ് ചാർമിനാർ. മലയാളത്തിനോട് കൂടുതൽ അടുപ്പവും താരത്തിന് ഉള്ളതിനാൽ തന്നെ തൻറെ ഭാഗങ്ങൾ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് . .പ്രണയവും സൗഹൃദവും ആവിഷ്കരിക്കുന്ന സിനിമയുടെ ചിത്രീകരണം ബെംഗളൂരു ,മധുരൈ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു പൂർത്തീകരിച്ചത് .ചിത്രത്തിന്റെ ട്രൈലെർ നൽകുന്ന സസ്പെൻസുകൾ ബിഗ്‌സ്‌ക്രീനിൽ നിലനിർത്താൻ സാധിച്ചു എന്നത് സംവിധായകൻറെ മികവ് തന്നെയാണ് .

പ്രണയവും രാഷ്ട്രിയവും കൂട്ടിനു ക്യാമ്പസും – പ്രേക്ഷകരുടെ മനസ്സ് നിറച്ച ചിത്രത്തിൻറെ റിവ്യൂ വായിക്കാം

കല വിപ്ലവം പ്രണയം – നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്തു ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ ആണ് കല വിപ്ലവം പ്രണയം.ക്യാമ്പസ് ജീവിതത്തിലെ മൂന്നു അഭിവാജ്യ ഘടകങ്ങൾ വിഷയമാകുന്ന സിനിമയിൽ ആൻസൺ പോൾ ആണ് നായകൻ .ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ആൻസന്റെ വ്യത്യസ്തമായ നായക കഥാപാത്രം ആണ് കല വിപ്ലവം പ്രണയത്തിലെ ജയൻ.

പുതുമുഖങ്ങളെ അണിനിരത്തുന്ന സിനിമയിൽ ഗായത്രി സുരേഷ് ആണ് നായിക.കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള ഒരു കോളേജ് അധ്യാപികയുടെ ശക്തമായ കഥാപാത്രം ആണ് ഗായത്രി സിനിമയിൽ കൈകാര്യം ചെയ്യുന്നത്. വിനീത് വിശ്വം ,സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ .സിനിമയിൽ ഒരു മുസ്ലിം യുവതി പാർട്ടി കൊടി പിടിച്ചു നിൽക്കുന്ന രംഗം ചിത്രീകരിക്കുന്നതിനു എഴുത്തുകാരൻ ആഷിക് അക്ബർ അലി, ഒരുപാട് സമ്മർദം നേരിടേണ്ടി വന്നിരുന്നു .

ഇതിനെ തുടർന്ന് ഭീഷണിയും ഫോൺ കോളുകളും ഒരുപാടുണ്ടായെങ്കിലും കഥാപാത്രങ്ങളെ മാറ്റുവാൻ ആഷിക് തയ്യാറായില്ല.ദിർഹം ഫിലിം പ്രൊഡക്ഷൻസന്റെ ബാനറിൽ റോയ് സെബാസ്റ്റ്യൻ നിർമിക്കുന്ന സിനിമയിലെ സംഗീതം ഒരുക്കിയത് അതുൽ ആനന്ദ് ആണ് .ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു .യഥാർത്ഥ ക്യാമ്പസ് ജീവിതത്തെ ആവിഷ്കരിക്കുന്ന കല വിപ്ലവം പ്രണയം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് .