മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 25 വര്‍ഷം ; ആരാധകരോട് ക്ഷമ ചോദിച്ച് ശോഭന !!!

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ്‌ മണിച്ചിത്രത്താഴ്. ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ്. ഗംഗയായും നാഗവല്ലിയായും മികച്ച പ്രകടനം കാഴ്ചവെച്ച ശോഭനയെ അന്ന് ദേശീയ പുരസ്‌കാരം തേടിയെത്തിയിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ നടി ശോഭന ഈ അവസരത്തില്‍ ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് നടി രംഗത്തെത്തി. അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയതിനാണ് ശോഭന ആരാധകരോട് മാപ്പ് ചോദിച്ചത്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. മണിച്ചിത്രത്താഴ് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളം ചിത്രം കൂടിയാണ്.

2.0യിലെ കഥാപാത്രത്തിലേക്ക് ആദ്യം ഓര്‍മ്മ വന്നത് കൊച്ചിന്‍ ഹനീഫയെ : ശങ്കര്‍

യന്തിരന്‍റെ രണ്ടാം പതിപ്പായ 2.0യില്‍ കലാഭവന്‍ ഷാജോണിന്‍റെ വേഷത്തിലേക്ക് ആദ്യം ഓര്‍മ്മ വന്നത് മലയാളികളുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയെ എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ശങ്കര്‍. ഒരു മാധ്യമത്തിന്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ശങ്കര്‍ വെളിപ്പെടുത്തിയത്. മുതൽവൻ , അന്യൻ, ശിവാജി, എന്തിരൻ തുടങ്ങിയ ശങ്കര്‍ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തമിഴ് സിനിമയെ പോലെ തന്നെ മികച്ചവരാണ് മലയാളത്തിലും ഉള്ളത്. തന്‍റെ എല്ലാ സിനിമയിലും മലയാളി താരങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ശങ്കര്‍ പറഞ്ഞു. ശങ്കറിന്‍റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2വില്‍ നെടുമുടി വേണു വേഷമിടുന്നുണ്ട്.

പ്രഭാസും അനുഷ്കയും പ്രണയത്തിലോ? സൂചന നല്‍കി പ്രഭാസ് [വീഡിയോ കാണാം]

പ്രഭാസിനെയും അനുഷ്കയെയും കുറിച്ച് നിരവധി ഗോസിപ്പുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനെ ചൂടുപിടിപ്പിക്കുന്ന പുതിയൊരു സംഭവം കൂടി എത്തിയിരിക്കുകയാണ്. കോഫി വിത്ത് കരണ്‍ പ്രോഗ്രാമില്‍ പ്രഭാസ് നല്‍കിയ മറുപടിയാണ്‌ ഇതിന്‍ കാരണം. പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് ‘ഇല്ല,’ എന്ന് ഒറ്റവാക്കില്‍ പ്രഭാസ് മറുപടി പറഞ്ഞു. നടി അനുഷ്‌കയുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ സത്യമോ വ്യാജമോ എന്നായി കരണ്‍. ‘താങ്കള്‍ തന്നെ തുടങ്ങിയല്ലോ’ എന്ന മറുപടിയാണ് പ്രഭാസ് അതിന് നല്‍കിയത്.

എന്‍റെ ഉമ്മാന്‍റെ പേരിലും ഉമ്മയുണ്ട്, പക്ഷെ ചുംബനമല്ല ; ചിത്രത്തിന്‍ U സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന്‍റെ സന്തോഷത്തില്‍ ടോവിനോ !!!

അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ ‘U’ സർട്ടിഫിക്കറ്റ് !! 😋
ഈ പടത്തിലും ഉമ്മ ഉണ്ട് !
പക്ഷെ ‘ചുംബനം’ എന്നർത്ഥം വരുന്ന ‘ഉമ്മ’ അല്ല ,
‘അമ്മ’ എന്നർത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ !!

അടുത്ത കാലത്തിറങ്ങിയ ടോവിനോയുടെ ചിത്രങ്ങള്‍ക്കൊന്നും ചുംബന രംഗങ്ങളുടെ പേരില്‍ U സര്‍ട്ടിഫിക്കറ്റ് കിട്ടിയിരുന്നില്ല. തന്‍റെ പുതിയ ചിത്രമായ എന്‍റെ ഉമ്മാന്‍റെ പേരിന്‍ U സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന്‍റെ സന്തോഷത്തിലാണ് താരം. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും.

മമ്മൂട്ടിയുടെ യാത്രയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു !!!

മമ്മൂട്ടി ആന്ധ്രാ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി വൈഎസ്ആറായി എത്തുന്ന ചിത്രം യാത്രയുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു. 2019 ഫെബ്രുവരി 9നാണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക. വലിയ പ്രതീക്ഷകളോടെയാണ് സിനിമാ ലോകം ചിത്രത്തെ നോക്കി കാണുന്നത്. ആന്ധ്രയില്‍ വൈഎസ്ആര്‍ 2004 അസംബ്ലി ഇലക്ഷനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചിരുന്നു. അദ്ദേഹം നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം എന്നാണ് സൂചന. രണ്ടാം തവണ ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയായി സേവനമനുഷ്ടിക്കുന്ന സമയത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ മരിക്കുന്നത്.

ഒടിയന്‍ ലൈവായി ഇന്‍റെര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചയാളെ പോലീസ് വെറുതെ വിട്ടു

രാഗം തിയറ്ററില്‍ നിന്ന് ഇന്റെര്‍നെറ്റിലൂടെ ലൈവായി ചിത്രം പ്രദര്‍ശിപ്പിച്ചയാളെ പോലീസ് പിടികൂടി വെറുതെ വിട്ടു. നിര്‍മ്മാതാക്കള്‍ വിവരം അറിയുന്നതിന്‍ മുന്പായി ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒരു മിനിറ്റ് മാത്രമേ പകര്‍ത്തിയുള്ളൂ എന്ന് പറഞ്ഞാണ് ആളെ വെറുതെ വിട്ടത്. പകര്‍ത്തിയ വീഡിയോ ആളെ കൊണ്ട് തന്നെ ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് പോലീസ് വിട്ടയച്ചത്. ഇന്നലെ തന്നെ ചിത്രം ടോറന്റ് സൈറ്റുകളില്‍ എത്തിയിരുന്നു. ഇത്തരം സംഭവം സിനിമാക്കാര്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തിയറ്ററില്‍ നിന്ന് ചിത്രം പകര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് പൊതു അഭിപ്രായം വരുന്നത്.

ജൂണില്‍ 17 വയസ്സ്കാരിയായി രജീഷ ; മേക്ക്ഓവര്‍ വീഡിയോ കാണാം !!!

അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ രജീഷ വിജയന്‍ പുതിയ ചിത്രമായി എത്തുകയാണ് ‘ജൂണ്‍”. ജൂണില്‍ രജീഷ പുതിയ മേക്ക്ഓവറുമായാണ് എത്തുന്നത്. പുതിയ ലുക്കിലേക്ക് എത്തിച്ചേരാന്‍ താരം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ മേക്ക്ഓവര്‍ വീഡിയോ തെളിയിക്കും. 17 വയസ് മുതല്‍ 25 വയസ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്. ഇതിനായി ഡയറ്റിങ്ങും ജിം വര്‍ക്ക് ഔട്ടിങ്ങുമായി 9 കിലോയോളം രജീഷ കുറച്ചിരുന്നു.

തലൈവരുടെ ചിത്രം പോലെ തമിഴ്നാട്ടുകാര്‍ ഒടിയനെ കാത്തിരിക്കുന്നു : നരേന്‍

തമിഴ്നാട്ടില്‍ ഒടിയന്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നും. രജനികാന്തിന്‍റെ ചിത്രങ്ങളെ കാത്തിരിക്കുന്ന പോലെയാണ് ഒടിയന്‍ തമിഴ്നാട്ടുകാര്‍ കാത്തിരിക്കുന്നതെന്നും, നരേന്‍ പറയുന്നു. ഒരു ഇടവേളക്ക് ശേഷം നരേന്‍ മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ഒടിയന്‍. പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് നരേന്‍ ഒടിയനില്‍ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാളെ റിലീസിനെത്തുന്ന ചിത്രത്തിന്‍ ടിക്കറ്റുകള്‍ എങ്ങും കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഒടിയന്‍ മാണിക്ക്യന്‍റെ കളികള്‍ നാളെ മുതല്‍ പ്രേക്ഷകര്‍ക്ക് വെള്ളിത്തിരയില്‍ കാണാം.

“ചെയ്ത പാപങ്ങള്‍ക്കല്ലേ ഫാദര്‍ കുമ്പസരിക്കാന്‍ പറ്റു, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ” ; ലൂസിഫര്‍ ടീസര്‍ കാണാം

പ്രിത്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടീസര്‍ പുറത്തിറങ്ങി. ലൂസിഫര്‍ മലയാള സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിപ്പിക്കുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നു. രാവിലെ 9 മണിക്ക് മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. മോഹന്‍ലാല്‍ സിനിമയുടെ ടീസര്‍ മമ്മൂട്ടിയുടെ പേജിലൂടെ പുറത്തു വിട്ടതിന്‍റെ സന്തോഷത്തില്‍ കൂടിയാണ് ഇരുവരുടെയും ആരാധകര്‍. ലൂസിഫര്‍ 2019 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

IMDB പുറത്തുവിട്ട 2018ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ദുല്‍ഖര്‍ ചിത്രവും

പ്രമുഖ ആഗോള സിനിമ വെബ്‌സൈറ്റായ IMDB ഇന്ത്യയില്‍ 2018ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. പ്രേക്ഷകരുടെ അഭിപ്രായം വിലയിരുത്തിയാണ് ചിത്രങ്ങളെ IMDB തിരഞ്ഞെടുത്തിട്ടുള്ളത്. ആയുഷ്മാന്‍ ഖുരാന നായകനായ അന്ധാദൂന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ളത് മികച്ച ത്രില്ലര്‍ സിനിമ എന്ന് പേരുകേട്ട രാക്ഷസനാണ്. ഏവരും ഹൃദയം കൊണ്ട് സ്വീകരിച്ച 96 മൂന്നാമതെത്തി. ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം മഹാനടിയാണ് നാലാമത്. ആയുഷ്മാന്‍ ഖുരാനായുടെ തന്നെ ബധായി ഹോ അഞ്ചാം സ്ഥാനവും നേടി.