ഇനി ജോലി തേടി സൗദിക്ക് പോകേണ്ട !! വിദേശ ജോലിക്കാരെ പൂർണമായും ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി അറേബിയ

ജോലി തേടി ഗൾഫ് രാജ്യങ്ങളിൽ ചെല്ലുന്ന പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വർഷങ്ങളെ കാലപ്പഴക്കം ഉണ്ട് ഈ നാട് കടക്കലിൽ .ഗൾഫിൽ പോയി പണം സമ്പാദിച്ചു നാട്ടിൽ വന്നു ജീവിക്കുന്ന ഒരുപാട് ഗൾഫ് മലയാളികൾ ഉണ്ട് നമ്മുടെ നാട്ടിൽ.എന്നാൽ ഇനി ജോലി തേടി സൗദിയിൽ പോകാൻ ആവില്ല.കാരണം വിദേശികൾക്കുള്ള ലേവി എല്ലാ തൊഴിലാളികൾക്കും ബാധകം ആക്കാൻ ഒരുങ്ങുകയാണ് സൗദി അറേബിയ .തദ്ദേശീയരെക്കാൾ എണ്ണത്തിൽ കൂടുതൽ ഉള്ള സ്വദേശികൾക്കാണ് ലെവി നിലവിൽ ബാധകം .

എന്നാൽ അടുത്ത വർഷത്തോടെ എല്ലാ വിദേശികൾക്കും ലേവി ബാധകം ആകും .ഇത് ചെയ്യും വഴി വിദേശികളെ നിയമിക്കുന്നത് ചെലവ് കൂടിയ കാര്യം ആകും.അത് കൊണ്ട് തന്നെ സ്ഥാപനങ്ങൾ എല്ലാം തദ്ദേശീയരെ നിയമിക്കാൻ നിർബന്ധിതർ ആകും .ഇത് വാശി സ്വദേശി വൽക്കരണം ചെയ്യുകയും വിദേശികളുടെ അവസരം നഷ്ടം ആവുകയും ചെയ്യും .

ഫൈനൽ എക്സിറ് ആയി നാട്ടിലേക്ക് പോകുന്ന വിദേശികൾക്ക് ആശ്രിത ലെവി നിർബന്ധം ആക്കിയിട്ടുണ്ട് .ഇത് പ്രാബല്യമായ തീയതി മുതൽ ഇഖാമ കാലാവധി അവസാനിക്കുന്ന വരെ ഉള്ള ആശ്രിത ലെവി ആണ് ഇവർ അടക്കേണ്ടി വരിക .ആശ്രിത ലെവി സൗദിയിൽ നിലവിൽ വന്നത് കഴിഞ്ഞ മാസത്തിലാണ് .പ്രതിമാസം നൂറു റിയാലാണ് നിലവിൽ ഓരോ ആശ്രിതരുടെ പേരിൽ ഈടാക്കുന്നത് .

2018ഇൽ ഇത് 200 റിയാൽ ആയും 2019 ഇൽ 300 റിയാൽ ആയും ഇത് കൂടും .സൗദിക്കാരായ തൊഴിലാളികളേക്കാൾ കൂടുതൽ എണ്ണം വിദേശ തൊഴിലാളികൾ ആകുന്ന സാഹചര്യത്തിൽ നിലവിൽ പ്രതിമാസം 200 റിയാൽ വെച്ച് വര്ഷം 2400 റിയാൽ ആണ് അടയ്‌ക്കേണ്ടി വരുന്നത് .

ചേച്ചി മാരുടെ കിടിലൻ തിരുവാതിര കണ്ടുനോക്ക് PLEASE WATCH VIDEO

വലിയ പൂക്കളങ്ങൾ തീർത്തും ഒരുപാട് വിഭവങ്ങൾ ഉള്ള സദ്യ ഒരുക്കിയും കേരളം സാരി അണിഞ്ഞ മലയാളി മങ്കകൾ വിളക്കിനു ചുറ്റും നിന്ന് തിരുവാതിര കളിച്ചും ഓണം കൊണ്ടാടി.ചേച്ചി മാരുടെ കിടിലൻ തിരുവാതിര കണ്ടുനോക്ക്

ഭാര്യയുടെ അഹങ്കാരവും തന്നിഷ്ടവും ശമിപ്പിക്കാൻ അയാൾക്ക് മുൻപിൽ വേറെ മാർഗം ഉണ്ടായിരുന്നില്ല – അവസാനം അയാൾ കണ്ടുപിടിച്ച മാർഗം ഇതായിരുന്നു

ഹൃദയത്തിലേക്കൊരു വിനോദയാത്ര..!എന്തേലും ഒരു പരാതി എന്നും ഓള്‍ക്കുണ്ടാവും..എന്നാലും അതെല്ലാം കേട്ടിരിക്കാന്‍ മറ്റൊരു സുഖാ..!പിന്നെ റെന്ന മോളും കൂടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ ഓള്‍ടെ ഹുങ്ക് ഇത്തിരി കൂടിയോന്നൊരു സംശയം..!ഹിഹിഹി..ചുമ്മാതാട്ടോ..ഉമ്മ എപ്പൊഴും എന്നോട് സ്വകാര്യത്തില്‍ പറയാറുണ്ട്..”ഇയ്യിങ്ങനെ സങ്കടാവണ്ട ഷിബ്വോ.. ഒരു കുഞ്ഞുണ്ടാവുന്നതോടെ ഓള്‍ടെ പരാതിയെല്ലാം തീരും… ഒന്ന് ക്ഷമിക്ക്..”മാലാഖയെപ്പൊലെ ഒരു കുഞ്ഞിനെ സമ്മാനിച്ചായിരുന്നു അന്ന് ഞാന്‍ കാശ്മീരിലേക്ക് വണ്ടി കയറിയത്..അടുത്ത ഇരുപത്തേഴിന് ഞങ്ങളുടെ റെന്ന മോള്‍ക്ക് ഒരു വയസ്സു തികയുകയാ…

ആര്‍മീ ലൈഫ് തുടങ്ങിയതില്‍ പിന്നെ നാടിനെക്കാളും ബന്ധം ബോര്‍ഡറിലായിരുന്നു…. സത്യം പറഞ്ഞാല്‍ അതാണല്ലോ ഒരു പട്ടാളക്കാരന്‍റെ ജീവ വായു….രണ്ടാം ഭാര്യ എന്ന പദവിയേ സ്വന്തം ഭാര്യക്ക് കൊടുക്കാനാവൂ.. ആദ്യ ഭാര്യക്കുള്ള യോഗ്യത രാജ്യത്തിനു കനിഞ്ഞേകണം.. അതവിടുത്തെ ഒരു ചട്ടമാണെങ്കിലും എനിക്കെന്‍റെ ഷംന അവളല്ലാതായിത്തീരുമോ..?അതു പോലെ എന്‍റെ രാജ്യവും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്…ഒരോ മനുഷ്യരുടെയും ജീവന്‍റെ നിലനില്‍പ്പിനാണല്ലോ സ്വയം ഇഷ്ടത്തോടെഞാനീ കരിയര്‍ തിരഞ്ഞെടുത്തത്..!ആദ്യമായി ഞാനൊരു ഉപ്പയാവാന്‍ പോവുന്നു എന്നറിഞ്ഞപ്പോഴുള്ള അതേ സന്തോഷമാണ് ആദ്യമായ് കേണല്‍ എന്ന പദവി കിട്ടിയപ്പോഴും എനിക്കുണ്ടായത്..!കേണല്‍ ഷാഹില്‍ എന്ന പദവിയിലേക്കെന്നെ എടുത്തുയര്‍ത്തിയത് എന്‍റെ റെന്നമോളായിരുന്നു.അന്നായിരുന്നു അവള്‍ ജനിച്ച ദിവസം..എന്തൊക്കെയിരുന്നാലും കാലം തെറ്റിപ്പെയ്യുന്ന മഴ പോലെ എന്നെങ്കിലും കിട്ടുന്ന ഒരു ലീവില്‍ മാത്രായിരുന്നു ഷംനയെയും റെന്നമോളെയും കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്..

ഒരു പട്ടാളക്കാരന് ചേരാത്ത ഒന്നാണ് മൂടിവെച്ചസ്വഭാവം.. ആയതു കൊണ്ടു തന്നെ ഞാന്‍ തുറന്ന് പറയാം..ഉമ്മ പറഞ്ഞത് പോലെ കുഞ്ഞുണ്ടായാലെങ്കിലും ഓള്‍ടെ കുറുമ്പിനിത്തിരി ആക്കം കിട്ടുമെന്ന് മോഹിച്ചത് വെറുതെയായി..വെറുമൊരു ജവാനില്‍ നിന്നും കേണല്‍ പദവിയിലേക്കെത്തിച്ചത് അവളില്‍ അഹങ്കാരത്തിന് വഴി തെളിയിച്ചു…തന്‍റെ ഭര്‍ത്താവൊരു കേണലാണെന്നുള്ള അഹങ്കാരം അവളില്‍ ഞാന്‍ ആഗ്രഹിച്ച ഒരു മാതൃകാ ഭാര്യയെ ഇല്ലാതാക്കുമോ എന്നെന്നെ ഭയപ്പെടുത്തി…വില കൂടിയ വസ്ത്രങ്ങളെ ധരിക്കൂ..ഒരു വയസ്സ് തികയാത്ത റെന്ന മോള്‍ക്ക് വേണ്ടി ഇപ്പഴേ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളില്‍ സീറ്റ് ബുക്ക് ചെയ്തു തുടങ്ങി..എല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു…ഇന്നെന്‍റെ വെക്കേഷന്‍റെ ആദ്യ ദിവസമാണ്…ലീവിന് അപ്ലൈ ചെയ്തൂ എന്നറിഞ്ഞപ്പൊഴേ അവളെന്നോട് പറഞ്ഞതാണ് ഒരു വിനോദയാത്ര പോവാന്‍.ഞാനതെല്ലാം സമ്മതിച്ച് മോളെക്കാണാനുള്ള ആഗ്രഹം പൂണ്ട് വീട്ടിലെത്തി..കോളിംഗ് ബെല്ലടിച്ചു..

ഉമ്മയാണ് ഡോര്‍ തുറന്നത്..”അസ്സലാമു അലൈക്കും ഉമ്മാ…””വലൈക്കുമുസ്സലാം.. യാത്ര ചെയ്ത് ക്ഷീണിച്ചിട്ടുണ്ടാവും ലേ..??””ഏയ് അത് കൊയ്പ്പോല്ല.. എവിടേ ഷംനയും റെന്നമോളും..””അതിന്‍റെ വര്‍ത്താനം പറയണ്ട ഷിബ്വോ..കുട്ടിനെ ഒറക്കീട്ട് ഉച്ചക്ക് പോയതാ..””എങ്ങോട്ട്..?””ആഹ്.. വന്നല്ലോ.. ഓളോടന്നെ ചോയ്ച്ചോക്ക്..”അപ്പൊഴേക്കും ഷംന വീട്ടിലെത്തിയിരുന്നു..”ഇക്ക എപ്പഴാ വന്നേ.. ഞാന്‍ കൊറെ വെയിറ്റെയ്തു..””നീ എവിടെപ്പോയതായിരുന്നു..””ഓഹ്.. ഞാന്‍ ഒന്ന് ബ്യൂട്ടീ പാര്‍ലര്‍ വരെ…ഇന്ന് വ്യാഴായ്ചയല്ലേ..””എന്താണ് ഷംനാ ഇത്..അവിടെപ്പൊയി കൃതിമ സൗന്ദര്യം ഉണ്ടാക്കാന്‍ മാത്രം നീ വിരൂപയൊന്നും അല്ലല്ലോ..പടച്ചോന്‍ കനിഞ്ഞ് നല്‍കിയ സൗന്ദര്യമില്ലേ നിനക്ക്..””ദേ.. ഇക്കാ.. ഇനി അതും ഇതും പറഞ്ഞ് വഴക്കിന് വരല്ലീം..,ഇങ്ങള്‍ യാത്ര ചെയ്ത് ക്ഷീണിച്ചതല്ലേ..റൂമില്‍ പോയി റെസ്റ്റെടുക്കീം….”

ഒരു പട്ടാളക്കാരന്‍ പരാചയപ്പെടുന്നുണ്ടെങ്കില്‍ അത് സ്വന്തം ഭാര്യയുടെ മുന്‍പില്‍ തന്നെ ആയിരിക്കു.സ്നേഹം കൊണ്ട്..സാധാരണ പോലെ ഞാനും ഇവിടെ പരാചയപ്പെട്ടു.. ഒന്നും പറയാനാവാതെ റൂമില്‍ കയറി മലര്‍ന്ന് കിടന്നപ്പൊഴും മനസ്സ് മന്ദ്രിച്ചത് എന്‍റെ ഷംനയെ ഒരു പാവം പെണ്‍കുട്ടിയായി തിരികെ കൊണ്ട് വരണം എന്നു തന്നെയായിരുന്നു..മോള്‍ സുഖമായ് ഉറങ്ങുകയാണ്.അവളുടെ നിഷ്കളങ്കത കണ്ട് എനിക്ക് കണ്ണെടുക്കാനായില്ല..പെട്ടെന്നു തൊട്ടിലില്‍ നിന്നും ചിനുങ്ങിക്കരഞ്ഞ് മോള്‍ ഉണര്‍ന്നു…ഞാന്‍ ഷംനയെ വിളിച്ചു..”നീ മോള്‍ക്ക് പാല് കൊടുക്ക്.. വിശന്നിട്ടാവും അവള്‍ കരയുന്നത്..”ഷംന അവളെ മടിയിലിരുത്തി..ടേബിളില്‍ വെച്ച ഫീഡിംഗ് ബോട്ടിലെടുത്ത് ഇളം ചൂടുവെള്ളം അവളുടെ വായിലേക്കൊഴിച്ച് കൊടുത്തു..”നീ എന്താണീ ചെയ്യുന്നത്..വെള്ളമോ..?പാലു കൊടുത്താലെന്താ..?””ഇക്കാ.. ഉച്ചക്ക് മുന്‍പേ കൊടുത്തതാണ്..എപ്പഴും ഇങ്ങനെ കൊടുത്താലെങ്ങനാ.അല്ലെങ്കിലേ ഞാന്‍ മെലിഞ്ഞിട്ടാ.. ഇനി ഇതും കൂടി ആയാ..”സത്യം പറഞ്ഞാല്‍ അവളുടെ മറുപടി കേട്ട് ഞാനാകെ തളര്‍ന്നു പോയി..നേരെ മുന്‍പില്‍ നില്‍ക്കുന്നത് ബോര്‍ഡറിലെ ശത്രുവാണെങ്കില്‍ എന്‍റെ തോക്കിനിരയാക്കാമായിരുന്നു..

ഇത്.. ഇതെന്‍റെ ഭാര്യയാണ്..ദാമ്പത്യമാണ്..ഒരു പട്ടാളച്ചിട്ടയോടു കൂടിയോ.അരുതാത്തത് കാണിച്ചതിന് മുഖത്തടിച്ചോ അല്ല ഒരു ഭര്‍ത്താവ് അവന്‍റെ ഭാര്യയെ നേരായ വഴിയിലെക്കെത്തിക്കേണ്ടതെന്ന് എനിക്ക് നന്നായ് അറിയാം.. അതിനു വഴിയുണ്ടാക്കാം.. എന്നു മാത്രം മനസാക്ഷിയൊട് പറഞ്ഞു കൊണ്ട് ഞാന്‍ തളര്‍ന്നിരുന്നു..കോളിംഗ് ബെല്‍ വീണ്ടും അടിച്ചു..”ഉമ്മ കുളിക്കുവാന്ന് തോന്നുന്നു..മോളെ പിടിക്ക്.. ഞാനാരാണ് വന്നതെന്ന് നോക്കിയിട്ട് വരാം..”എന്നും പറഞ്ഞ് അവള്‍ ഹാളിലേക്ക് പോയി..കുഞ്ഞിനെയുമെടുത്ത് ഞാനും അവളുടെ പിറകേ പോയി..”ആരാണ് ഷംനാ..?””അത് പിസ്സാ ബോയ് ആയിരുന്നു ഇക്കാ.. ഇങ്ങള്‍ വരുംന്ന് പറഞ്ഞപ്പൊ ഞാന്‍ ഓര്‍ഡറെയ്തതാ…. കൊറച്ചേരം അടുക്കളേലിരുക്കാതെ ഇക്കാനോട് വര്‍ത്താനം പറഞ്ഞിരിക്കാലോ..”പക്ഷെ… അതിന് എതിര് പറയാന്‍ എനിക്കായില്ല..പറഞ്ഞിട്ട് അവളത് മനസ്സിലാക്കില്ല എന്നറിഞ്ഞിട്ടു തന്നെ ഞാന്‍ മൗനം പാലിച്ചിരുന്നു..അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി പിറ്റേന്ന് തന്നെ ഞങ്ങളൊരു യാത്രക്കു തയ്യാറെടുത്തു…വിനോദയാത്ര..!അങ്ങനെ ഉമ്മാനോട് സലാം ചൊല്ലി ഞാനും റെന്നമോളും ഷംനയും കൂടി ഇറങ്ങി…

“ഇക്കാ.. ഈ ജേര്‍ണി അടിച്ച് പൊളിക്കണം.. എപ്പൊഴേലും കിട്ടുന്ന ഒരു ലീവല്ലേ ഇങ്ങക്ക്.. ഇത് മാക്സിയം മുതലെടുക്കണം…
Zoo , പാര്‍ക്ക്.., ഗാര്‍ഡന്‍ , മ്യൂസിയം.. അങ്ങനെ എല്ലാതും വിസിറ്റെയ്യണം..””ഷുവര്‍..നീ പറയുന്ന എല്ലാടത്തോട്ടും പോവാം..അതിനു മുന്‍പ് എനിക്ക് രണ്ട് മൂന്ന് പേരെ കാണാനുണ്ട്.. നീയും കാണണം..After that നമ്മള്‍ അടിച്ചു പൊളിക്കുന്നു..””ഈ ടൈമില്‍ തന്നെ കാണണോ..?””വേണം.. നമ്മളെന്തായാലും തിരുവനന്ദപുരത്തേക്കല്ലേ..അതിനോടൊപ്പം ഇതും കൂടി ആവാലോ..””എന്നാ ഓക്കെ….!”രാത്രി ഡ്രൈവ് ചെയ്ത് പുലര്‍ച്ച ആയപ്പൊഴേക്കും ഞങ്ങള്‍ TVM എത്തി..ഒരു ഹോട്ടലില്‍ കയറി ഫ്രഷ് ആയി ഞങ്ങള്‍ യാത്ര തിരിച്ചത് തിരുവനന്ദ പുരം RCC യിലേക്കായിരുന്നു..റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍ തിരുവനന്ദ പുരം..!”ഇക്കാ.. നമ്മളെന്താ ഇവിടെ..?””വാ.. പറയാം..”ഒരു കേണലെന്ന പ്രത്യേക പരിഗണന മാനിച്ച് വിസിറ്റിംഗ് അനുവദിച്ചു..

അവളുമായി വാര്‍ഡിലേക്ക് കയറി..ആദ്യമിട്ട ബെഡ്ഡില്‍ കിടക്കുന്ന പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ അടുത്ത് വന്നിരുന്നു..ഷംന കാര്യമെന്താണെന്നറിയാതെ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്..ഒരു മുഖവുരയുമില്ലാതെ ഞാന്‍ തുടര്‍ന്നു..”ഇത് അഫ്സല്‍.കഴിഞ്ഞ മൂന്ന് മാസമായി ഇവന്‍ ഇവിടെ ഈ അവസ്ഥയിലാ..എന്നു വെച്ചാല്‍ ഇവന്‍റെ അന്നനാളത്തിനാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത്…ഒരു തുള്ളി വെള്ളം പോലും വായില്‍ നിന്നും ആമാശയത്തിലേക്കെത്തിക്കാത്ത വണ്ണം ദിവസം കൂടും തോറും അന്നനാളത്തിലെ വ്രണം വലുതായിക്കൊണ്ടിരിക്കാണ്..ഇവന്‍റെ വയറ്റിലൊരു ട്യൂബ് ഇട്ടത് കണ്ടോ നീ..? ഇതിന്‍റെ ബലത്തിലാ അവനിന്ന് ജീവിക്കുന്നത് തന്നെ..ജീവന്‍ നില നില്‍ക്കാന്‍ വേണ്ടി വെള്ളം ഈ ട്യൂബിലേക്കൊഴിച്ചു കൊടുക്കാറാണ്..

ഷംനാ.. പിസ്സ.. ബര്‍ഗര്‍ പോലുള്ള ന്യൂജന്‍ ഫുഡ് ഐറ്റംസ് വലിയ കാശ് കൊടുത്ത് വാങ്ങിക്കഴിക്കുമ്പോള്‍ ഒരിറ്റു വെള്ളം പോലും ഇറക്കാനാവാതെ പാടു പെടുന്നോരും നമുക്കിടയിലുണ്ടെന്ന് നീ അറിയണം..പിന്നൊന്ന്..ആ ഇരിക്കുന്ന സ്ത്രീയെ കണ്ടോ നീ..?അഫ്സലിന്‍റെ ഉമ്മയാണ്..പ്രാര്‍ത്ഥിക്കുകയാവും പാവം.. എന്നാല്‍ സ്വന്തം മകനെ ജീവിതത്തിലേക്ക് തിരിച്ചു തരാന്‍ വേണ്ടിയിട്ടല്ല ആ തേട്ടം..!ആ ഉമ്മാക്കറിയാം.. അഫ്സലിന് ഇനിയൊരു മടക്കമില്ലെന്ന്..കഴിയുമെങ്കില്‍ പെട്ടെന്ന് തന്നെ എന്‍റെ മോനെ മരിപ്പിക്കേണമേ റബ്ബേ…!ഈ അവസ്ഥയില്‍ ഇനീം കാണാനുള്ള ശക്തി എനിക്കില്ല..എന്നായിരിക്കും ആ ഉമ്മ പ്രാര്‍ത്ഥിക്കുന്നുണ്ടാവുക..”ഒന്നും മിണ്ടാതെ ഷംന ആ ഉമ്മയെയും മകനെയും മാറി മാറി നോക്കി..നെടുവീര്‍പ്പിട്ടു..പിന്നെ ഞാന്‍ രണ്ടാമത്തെ ബെഡ്ഡിനരികിലേക്ക് അവളെയും കൊണ്ട് പോയി..ഇരുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ..അവളുടെ തലമുടിയെല്ലാം കൊഴിഞ്ഞ് പോയിട്ടുണ്ട്..മുഖത്തിന്‍റെ ഇടതു ഭാഗത്തും ചുണ്ടിലും വ്രണം പൊട്ടിയിട്ടുണ്ട്..പെട്ടെന്ന് നോക്കിയാല്‍ ഒന്നു പേടിക്കുമെങ്കിലും ആ ദാരുണമായ അവസ്ഥ ആരുമൊന്നു നോക്കിപ്പോവും..

ഞാന്‍ അവളുടെ അമ്മയെ നോക്കി പുഞ്ചിരിച്ചു..Case detail വാങ്ങി പരിശോധിക്കുന്നതിനിടയില്‍ ഒരു ഫോട്ടോ ആ ഫയലില്‍ നിന്നുമെടുത്ത് ഷംനക്ക് നേരെ നീട്ടി..ഒരു സുന്ദരി..! ആരും കണ്ടാല്‍ മോഹിച്ച് പോവുന്ന ശരീര പ്രകൃതം..ഈ ഫോട്ടോയിലുള്ളതും ഇവിടെ ദാരുണമായ അവസ്ഥയില്‍ കിടക്കുന്നതും ഒന്നാണെന്ന സത്യം ഷംനയെ ഒന്നമ്പരിപ്പിച്ചു..!”ഇത് നിമിഷ..കൊച്ചിയില്‍ M tech ചെയ്തോണ്ടിരുന്ന വിദ്യാര്‍ത്ഥിയാണ്..ഇവള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് തൊലിക്കാണ്..ദിവസം കൂടും തോറും ശരീരത്തിലെ രോമമെല്ലാം കൊഴിഞ്ഞ് പോയി ശരീരത്തിലെ സ്കിന്‍ സെല്ലുകളുടെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ..ഈ വ്രണം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്..ശരീരം ഒട്ടാകെ ഈ അവസ്ഥയിലെക്കാണ് എത്തിപ്പെടുന്നത്..””ഇക്കാ.. ഇതൊക്കെ കാണുമ്പോ..!”

“Just relax ഷംനാ..പടച്ചോന്‍റെ അനുഗ്രഹത്തില്‍ നിനക്ക് കിട്ടിയ ഈ സൗന്ദര്യം നിന്‍റെ കാഴ്ചപ്പാടില്‍ പൂര്‍ണതയിലെത്തിയിട്ടില്ല എന്നൊരു തോന്നലുണ്ടായിട്ടല്ലേ നീ ബ്യൂട്ടീ പാര്‍ലറുകളില്‍ പോയി കൃതിമ സൗന്ദര്യം പടുത്തുയര്‍ത്തുന്നത്..ഇനി ആ തീരുമാനത്തിലെക്കെത്തുമ്പോള്‍ ഒരിക്കലെങ്കിലും എന്‍റെ ഷംന ഓര്‍ക്കണം..ഇന്നല്ലെങ്കില്‍ നാളെ..നമ്മളും ഈ അവസ്ഥയില്‍ എത്തിപ്പെടാം എന്ന സത്യം…!”അവള്‍ക്കു മറുപടി ഇല്ലായിരുന്നു..ഒരു ദീര്‍ഘശ്വാസം എടുത്ത് ഞാനവളുമായി മൂന്നാമത്തെ ബെഡ്ഡിലേക്ക് പോയി..ആ ബെഡ്ഡില്‍ ജനിച്ചിട്ട് നാലു മാസം പോലും ആവാത്ത പിഞ്ചു പൈതല്‍..കൂടെ ഒരു മധ്യ വയസ്ക്കയും..”ഇക്കാ.. ഈ കുഞ്ഞിന്..?”

“പേടിക്കണ്ട..ഇവിടെ ഈ കുഞ്ഞിനല്ല രോഗം..!””പിന്നെ..?”ഒന്നും മിണ്ടാതെ ഞാന്‍ ആ വാര്‍ഡിലെ മൂലയിലുള്ള ബാത്ത്റൂമിന്‍റെ അടഞ്ഞ വാതിലിലേക്ക് നോക്കി നിന്നു..ഒന്നു രണ്ട് മിനുറ്റുകള്‍ക്കു ശേഷം ആ വാതില്‍ തുറന്ന് ഒരു സത്രീ പുറത്ത് വന്നു.. ഷംനയുടെ പ്രായം തോന്നിക്കുന്ന ഒരു സത്രീ..അവള്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു..ഒരു ദീര്‍ഘശ്വാസത്തോടെ ഷംനയുടെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു..ആ വരുന്നത് റസിയ..കോഴിക്കോടാണ് വീട്..നമ്മളെ പോലെ അവളും അവളുടെ ഭര്‍ത്താവും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാവും.. യാഥാര്‍ത്യമായ അവരുടെ സ്വപ്നങ്ങളില്‍ ഒന്നാണ് ഈ പിഞ്ചു പൈതല്‍..ഈ കുഞ്ഞ് അവളുടെയാ..””ഇക്കാ.. അപ്പൊ അവള്‍ക്കാണോ രോഗം..?”

“അതെ…നൊന്തു പെറ്റ തന്‍റെ കുഞ്ഞിന് ഒരു തുള്ളി മുലപ്പാല്‍ കൊടുക്കാന്‍ പറ്റാത ഭാഗ്യം കെട്ട ഉമ്മ..!തന്‍റെ ഉമ്മാന്‍റെ മുലഞെട്ടിനു വേണ്ടി വിതുമ്പിക്കരയുമ്പൊഴും ആ പിഞ്ചു പൈതല്‍ ഓര്‍ക്കുന്നുണ്ടാവില്ല..തന്‍റെ പൊന്നുമ്മാക്ക് സ്തനാര്‍ബുദമാണെന്ന്…!! ഒരിറ്റു പോലും വായിലേക്കു വെച്ചു കൊടുക്കാനാവാതെ പടച്ചോന്‍ കനിഞ്ഞേകിയ മുലപ്പാല്‍ ബാത്ത്റൂമിന്‍റെ അഴുക്കിലേക്ക് ചുരത്തിക്കളയാനായിരുന്നു അവളാ ബാത്ത്റൂമില്‍ പോയത്…തന്‍റെ ഉദരത്തില്‍ മൊട്ടിട്ട കുഞ്ഞിനവകാശപ്പെട്ട അമൃത് അഴുക്കിലേക്ക് ഒഴുക്കിക്കളയുമ്പോള്‍ ഏതൊരു മാതാവിന്‍റെയും നെഞ്ച് പിടയും ഷംനാ..”ഇതു കേട്ടതും അവള്‍ റെന്നമോളേ ചേര്‍ത്തു പിടിച്ച് ദീര്‍ഘശ്വാസം വിട്ടു..അവളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു..”ഷംനാ.. പടച്ചോന്‍ നമ്മുടെ കുഞ്ഞിന് നിന്നിലൂടെ കനിഞ്ഞേകിയ മുലപ്പാല്‍ നീ കൊടുക്കാന്‍ താല്‍പര്യപ്പെടാതിരിക്കുമ്പോള്‍ ഇനിയെങ്കിലും എന്‍റെ ഷംന ഈ ഉമ്മയുടെയും കുഞ്ഞിന്‍റെയും അവസ്ഥ ഓര്‍ക്കണം…”അവള്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു..എല്ലാലരോടും യാത്ര പറഞ്ഞ് ഞാനും ഷംനയും കുഞ്ഞും RCC യില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു..

എന്‍റെ ഷംന ഇന്നു മുതലെങ്കിലും എല്ലാം തികഞ്ഞ ഒരു ഭാര്യയായി മാറുമെന്ന്…!”ഓക്കെ.. എന്‍റെ വിസിറ്റിംഗ് കഴിഞ്ഞു..ഇനി ഞാന്‍ വാക്കു പാലിക്കുന്നു..ആദ്യം പാര്‍ക്കില്‍ പോണോ…അതോ.. മ്യൂസിയത്തില്‍ പോണോ…!””ഇക്കാ….!”അവളിടറുന്നുണ്ടായിരുന്നു..എന്‍റെ മാറോട് ഒട്ടിച്ചേര്‍ന്ന് വിതുമ്പിക്കരഞ്ഞു കൊണ്ടു പറഞ്ഞു..”ഇക്കാ… നമുക്ക്… നമുക്ക് നമ്മുടെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവാം..ഇതിലും നല്ലൊരു യാത്ര വേറെവിടെ പോയാലും എനിക്കിനി കിട്ടില്ല..എന്നെ.. എന്നെ ഞാനാക്കി മാറ്റിയത് ഹോസ്പിറ്റലിലെ ആ കാഴ്ചകള്‍ കണ്ടിട്ടായിരുന്നു…”മുഖം ചേര്‍ത്തു പിടിച്ച് എന്‍റെ ഹൃദയത്തിലൊട്ടി എന്‍റെ ഷംന വിതുമ്പിക്കരയുമ്പോഴും ഞാന്‍ ഓര്‍ക്കുവായിരുന്നു…ഇതൊരു യാത്രയായിരുന്നു..ഹൃദയത്തിലേക്കുള്ള വിനോദയാത്ര…!!പടച്ചോന്‍ കനിഞ്ഞേകുന്ന അനുഗ്രഹം എല്ലാര്‍ക്കും കിട്ടീ എന്നു വരില്ല…!കിട്ടിയവര്‍ അത് പടച്ചോന്‍റെ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തണം….!

ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…. സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി

ഇതാണ് യഥാർത്ഥ പ്രണയം – ഈ കല്യാണ വീഡിയോ കണ്ടാൽ നിങ്ങൾക്ക് അത് ബോധ്യമാകും

ഈ കല്യാണം കണ്ട്‌ ആരും ഞെട്ടരുത് കാരണം ഇതാണ് യഥാർത്ഥ സ്നേഹം – ദിവസവും നൂറുകണക്കിന് ചതിയുടെയും വഞ്ചനയുടെയും കഥകളാണ് നാം കാണുന്നത്. എന്നാൽ അതിനിടയിൽ ഇതാ ഒരു പ്രണയ സാക്ഷാത്കാരം

ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതി ചിത്രം മെർസെൽ ടീസർ എത്തി – വീഡിയോ കാണാം

ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതി ചിത്രം മെർസെൽ ടീസർ എത്തി – വീഡിയോ കാണാം -അറ്റ്ലീ വിജയ് കൂട്ടുകെട്ടിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇതിനോടകം തന്നെ ആരാധകർ കാത്തിരിക്കുകയാണ് ചിത്രത്തിനായി

റിൻസിയുടെ മരണത്തിനു പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം ഇതാണ്

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം – റിൻസി എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണം ആണ് ഏറെ ദുരൂഹതകൾ സൃഷ്ടിച്ചിരിക്കുന്നത് .പതിവ് പോലെ പഠിക്കാൻ ആയി മുറിയിലേക്ക് കയറിയ മകളെ രാവിലെ എണീപ്പിക്കാനായി പോയ അമ്മയുടെ നിലവിളിയാണ് അച്ഛന് കേൾക്കാൻ ആയതു .വായിൽ നിന്നും നുരയും പതയും വന്നു മരവിച്ചു കിടക്കുന്ന മകളുടെ ശരീരം നോക്കി നിലവിളിക്കാൻ ആ അമ്മക്ക് കഴിഞ്ഞിരുന്നുള്ളൂ.തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആ മാതാ പിതാക്കൾ പറയുന്നു .ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുന്നു എങ്കിലും ഏതു മാർഗത്തിൽ എന്ന് അവർക്കു പറയാൻ .സാധിക്കുന്നില്ല കാരണം കിടക്കയിൽ കിടന്ന ശവശരീരം ആണ് ലഭിച്ചിരിക്കുന്നത് .

ആത്മഹത്യാ ചെയ്യാനുള്ള മാനസിക സമ്മർദ്ദങ്ങളോ ഇല്ലായ്മകളോ ഒന്നും തന്നെ ആ വീട്ടിൽ ഉണ്ടായിരുന്നുമില്ല.വളരെ സന്തോഷത്തോടെ കൂടി ജീവിച്ചു പോകുന്ന കുടുംബം ആയിരുന്നു ബിജു-ബീന ദമ്പതികളുടേത് .മുറ്റത്തേക്ക് വാതിൽ ഉള്ള മുറിയിൽ ആയിരുന്നു റിൻസി എന്നും കിടന്നിരുന്നത് .വീടിനു രാത്രിയുടെ കൂരിരുട്ടോ ഒന്നും തന്നെ റിന്സിയെ ഭയപ്പെടുത്തിയിരുന്നില്ല.പഠിക്കാൻ ആയി രാത്രി മുറിയിൽ കയറിയത് ഏറെ രാത്രി വരെ പഠിച്ചിട്ടു ആയിരുന്നു റിൻസി ഉറങ്ങാറ് .എന്നാൽ ആ ദിവസം അവൾ ഉറങ്ങിയത് ഒരിക്കലും ഉണരാത്ത ഒരു നിദ്രയിലേക്കായിരുന്നു .കൊലപാതകം ആണെന്ന് സൂചിപ്പിക്കുന്ന ഒരുപാട് തെളിവുകൾ ലഭിക്കുകയുണ്ടായി.റിന്സിയുടെ ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ കളവു പോയതും ,ശ്വാസം മുട്ടിച്ചതായുള്ള പാടുകളും ,റിന്സിയുടെ ദേഹത്തു കണ്ട മുറിവുകളെല്ലാം നാട്ടുകാരിൽ സംശയം ഉണർത്തി.ആത്മഹത്യ ആണെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കായില്ല.ഒരു നാട് മുഴുവൻ സംശയം പ്രകടിപ്പിക്കുമ്പോഴും പോലീസുകാർ മാത്രം അത് ആത്മഹത്യ ആയി കരുതുന്നു .നാട്ടുകാർക്ക് ഏതു വിതേനയും ഈ കേസ് തെളിയിക്കണം എന്നെ ഉള്ളൂ.

കുറ്റിപ്പുറത്ത് പെണ്‍കുട്ടി യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. ഇര്‍ഷാദ് എന്ന പുറത്തൂര്‍ സ്വദേശിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. മുറിച്ചു മാറ്റിയ യുവതിക്കൊപ്പമുണ്ടായ പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരു യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. യുവതിയുമം ഇര്‍ഷാദും ഇന്നലെ വൈകീട്ടോടെയാണ് കുറ്റിപ്പുറത്തുള്ള ഒരു ലോഡ്ജില്‍ റൂമെടുത്തത്. ഇര്‍ഷാദ് ചതിച്ചുവെന്ന പേരിലാണ് യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കുറ്റിപ്പുറത്തെ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ കൊടുത്ത ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..! അവരുടെ വിവാഹം ഉറപ്പിച്ചതായതു കൊണ്ട് – അവളെ അവൻറെ കൂടെ ഒരുദിവസം വിടാൻ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല – പിന്നീട് സംഭവിച്ചത് ഇതാണ്

ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..! നല്ലോണം വിയര്‍ത്തിരുന്നു ഞാന്‍..! ആദ്യായ്ട്ടാ പരിചയല്ലാത്ത ആണൊരുത്തന്‍റെ മുന്‍പീന്ന് വര്‍ത്താനം പറയുന്നത്‌.. സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ തന്നെയാണല്ലോന്നോര്‍ത്തപ്പോള്‍ ഒരിത്തിരി ധൈര്യം വന്നെങ്കിലും എനിക്കന്നേരം ജംഷിക്കാനോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പറ്റീര്‍ന്നില്ല..!

മൂപ്പര് നല്ല മാന്യതയോട് കൂടിത്തന്നെയായിരുന്നു എന്നോട് സംസാരിച്ചത്.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.. പഠനത്തെക്കുറിച്ചും കുടുംബകാര്യങ്ങളുമെല്ലാം…!അവസാനം “കാണാം” എന്നും പറഞ്ഞ് സലാം ചൊല്ലി മടങ്ങിയപ്പം തന്നെ ഉമ്മി എന്നോട് വന്ന് ചോദിച്ചു..”ഇഷ്ടായോ ഓനെ ന്‍റെ കുട്ടിക്ക്..?”ഒരു വിവാഹത്തെക്കുറിച്ച് അന്നേ വരെ മനസ്സ് പൊരുത്തപ്പെട്ടിട്ടില്ലായിരുന്നെങ്കിലും ജംഷിക്കാന്‍റെ മാന്യമായ സംസാരവും അടുക്കവും ചിട്ടയുമുള്ള ഭാവങ്ങളും എന്നെ ആ വിവാഹത്തിന് സമ്മതിപ്പിച്ചു..!പഠനകാലത്തുപോലും ആണ്‍കുട്യോളുമായി ചങ്ങാത്തമില്ലാത്തോണ്ട് ഞാന്‍ മനസ്സിലാക്കിയ പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഒരുപാട് അന്തരവുണ്ടായിരുന്നു ജംഷിക്കാക്ക്..!അതുകൊണ്ടു തന്നെയാവാം ഭീതിയോടെ മാത്രം ഞാന്‍ നോക്കിക്കണ്ടിരുന്ന പുരുഷനില്‍നിന്ന് ജംഷിക്ക എന്‍റെ മനസ്സിന്‍റെ ഒരു ഭാഗമായി മാറിയത്..!

രണ്ടു കുടുംബങ്ങള്‍ക്കും തമ്മില്‍ ഇഷ്ടമായ സ്ഥിതിക്ക് കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു..!ആറുമാസത്തെ കോഴ്സ് കൂടി ബാക്കിയുള്ളോണ്ട് പഠനം കഴിഞ്ഞിട്ട് മതി നിക്കാഹും കൂട്ടിക്കൊണ്ടുപോവലും എന്നൊക്കെ പറഞ്ഞ് നിശ്ചയിച്ചിട്ടു..!സത്യം പറഞ്ഞാ പെട്ടെന്നൊരു വിവാഹത്തിന് തയ്യാറാവാതിരുന്ന എനിക്ക് വിവാഹം നീട്ടിയത് വല്ലാത്ത ആശ്വാസമായിരുന്നു..! ഒപ്പം ഈ ആറുമാസത്തിനിടക്ക് ജംഷിക്കാനെ നന്നായ് മനസ്സിലാക്കാനും ഇക്കാന്‍റെ ഇഷ്ടാനിഷ്ടങ്ങളും അറിയാനും കഴിയുമല്ലോ..!കല്ല്യാണത്തെക്കുറിച്ചുള്ള എന്‍റെ ഈ പേടി ഈ ആറുമാസങ്ങള്‍ക്കുള്ളില്‍ മാറുംന്ന് തന്യാ എല്ലാരും പറഞ്ഞേ..!ഇക്ക ഇടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു..

ഒരുപാട് സംസാരിക്കും.. എന്നോടും വീട്ടിലുള്ളോരോടുമെല്ലാം സാവകാശം ജംഷീര്‍ക്കാനോടുള്ള പേടിയെല്ലാം മാറി..!എനിക്കന്ന് ഫോണില്ലായിരുന്നു..ഉമ്മാന്‍റെ ഫോണില്‍ വിളിച്ച് എല്ലാരോടും സംസാരിക്കുന്നതോടൊപ്പം എന്നോടും സംസാരിക്കും.. നേരിട്ട് സംസാരിക്കുന്നതിലേറെ ഫോണിലൂടെ മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയുമെന്ന് മനസ്സിലായതോടെ ഉമ്മാന്‍റെ ഫോണിലേക്കു വരുന്ന റിങ്ങുകളിലെല്ലാം ഞാന്‍ ജംഷിക്കാന്‍റെ കോളുകള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു..!”എന്നാ ശരി..വെക്കട്ടെ..!”എന്നും പറഞ്ഞ് ഇക്ക കോള്‍ ഡിസ്കണക്റ്റ് ചെയ്യുമ്പോള്‍..”വെക്ക്വാണോ..!?”എന്നും പറഞ്ഞ് ഒരഞ്ചു മിനുറ്റു കൂടി അധികം സമയം സംസാരിക്കാനുള്ള അവസരമുണ്ടാക്കി കൊടുത്തത് ഞാന്‍ തന്നെയായിരുന്നു..!അഞ്ചുള്ളത് പിന്നെ പത്തും പതിനഞ്ചുമൊക്കെ ആയി മാറി..!എങ്കിലും ഒരു പരിതി ഞാന്‍ സ്വയം നിശ്ചയിച്ചു വെച്ചത് സ്വന്തം ഫോണല്ല എന്നറിഞ്ഞുകൊണ്ടു മാത്രമായിരുന്നു..അതറിഞ്ഞുകൊണ്ടു തന്നെ ജംഷിക്ക എനിക്കൊരു ഫോണ്‍ വാങ്ങിച്ചു തന്നു..!”ഇനി സ്വന്തമായി ഫോണില്ലാ എന്ന പരാതി വേണ്ട..”എന്നായിരുന്ന ഫോണ്‍ നല്‍കിയപ്പോള്‍ ജംഷിക്ക എന്നോട് പറഞ്ഞത്..!

കോളുകളുടെ സംസാര ദൈര്‍ഗ്യം കൂടുന്നതോടൊപ്പം ഇക്കയുമായി ഞാന്‍ വല്ലാതെ അടുത്തു..! തടസ്സങ്ങളൊന്നുമില്ലാതെ മനസ്സ് തുറന്ന് സംസാരിക്കാന്‍ രാത്രിസമയങ്ങളാണ് കിട്ടാറുള്ളതെങ്കിലും പലപ്പോഴും സുബഹ് ബാങ്ക് കേള്‍ക്കും വരേ സംസാരം നീണ്ട് പോവാറുണ്ടായിരുന്നു..! ഇക്കായോ.. അല്ലെങ്കില്‍ ഞാനോ സംസാര ധൈര്‍ഗ്യത്തിന് പരിതി നിശ്ചയിക്കാന്‍ മറന്നുപോവുകയായിരുന്നു..!ആയിടക്കാണ് ഇക്കാന്‍റെ കുടുംബത്തിലൊരു കല്യാണം നടക്കുന്നത്..!ബൈക്കുമായി ഇക്ക മുറ്റത്ത് വന്നുനില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു..!ഭര്‍ത്ഥാവാവാന്‍ നിശ്ചയിച്ച ഒരാളാണെങ്കില്‍ പോലും എനിക്കെന്തോ..!ഭാവി മരുമോനോട് വാത്സല്യം ആവോളം ഇപ്പൊഴേ ഉള്ളതുകൊണ്ട് ഉമ്മാന്‍റേം ഉപ്പാന്‍റേം പൂര്‍ണ സമ്മതമുണ്ടായിരുന്നു ജംഷിക്കാന്‍റെ കൂടെ പോവാന്‍..!വിറച്ചുകൊണ്ടാണെങ്കിലും ബൈക്കിന് പിന്നിലിരുന്നു..!ജീവന്‍റെ പാതിയാവാന്‍ വിധിയച്ചാളല്ലേ എന്നോര്‍ത്തപ്പോള്‍ ഭയമില്ലാതായി.!

ഞാന്‍ അങ്ങോട്ടും നേരിട്ട് സംസാരിച്ചു തുടങ്ങി..! ഇക്കാന്‍റെ കുടുംബക്കാരെയെല്ലാം പരിചയപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇക്കയുമായി ഞാന്‍ ഒന്നൂടെ അടുത്തു..!ഒരപരിചിതനാണെന്ന ഭയവും നാണവും ഇല്ലാതായി.. സ്വന്തം വീട്ടിലുള്ള ഒരാളെപ്പോലെയായി..!രാത്രി സംസാരത്തിനിടക്ക് എപ്പഴോ പറഞ്ഞതാണ്..”നമുക്കൊന്ന് ഊട്ടി വരെ പോയാലോ റസീ..””ഊട്ടിയോ.. അങ്ങോട്ടൊരുപാട് ദൂരോല്ലേ..””വൈകുന്നീന് മുമ്പ് ഇങ്ങോട്ട് വരാലോ..”കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും എതിര്‍പ്പൊന്നും ഇല്ലായിരുന്നു..ഇക്കയുമായി അത്രേം അടുത്ത ഞാനും മറുത്തൊന്നും ആലോചിച്ചില്ല..!മുന്‍പേ രണ്ടുതവണ അങ്ങോട്ട് പോയിട്ടുണ്ടെങ്കിലും പ്രകൃതിയുടെ മനോഹാരിതക്ക് പ്രണയാര്‍ദ്രമായ നിറങ്ങളുണ്ടെന്ന് ഇക്കാന്‍റെ കൂടെപ്പോയപ്പൊഴാണ് മനസ്സിലായത്..!നിറഞ്ഞ മനസ്സോടുകൂടി മടങ്ങുമ്പോള്‍ തണുത്ത് വിറക്കുന്ന ആ കോടമഞ്ഞിന്നിടയിലും ഇക്കാന്‍റെ വാക്കു കേട്ട് ഞാനാകെ വിയര്‍ത്തു..!”ഇക്കാ.. അത്….””ഫോണിലൂടെ എന്നും തരാറുള്ളതല്ലേ പിന്നെന്താ..””എന്നാലും.. എനിക്കെന്തോ… ”

“എന്തിനാ റസീ പേടിക്ക്ണേ.. നിന്‍റെ ഭര്‍ത്ഥാവാവേണ്ടവനല്ലേ ഞാന്‍..”ശരിയാണ്.. ഭര്‍ത്ഥാവാവേണ്ടവന്‍..!ആ ഒരു കടപ്പാട് മാത്രം ഓര്‍ത്ത് അധരങ്ങളിലെ ചൂട് ഞാനയാള്‍ക്ക് പകര്‍ന്നപ്പോള്‍ സത്രീയുടെ അനുപൂതികള്‍ക്ക് പുതിയ രൂപം എനിക്കെന്നില്‍ തന്നെ കാണാന്‍ കഴിഞ്ഞു..!രാത്രി സംസാരം തെറ്റായ രീതിയിലേക്ക് എത്തിന്നുണ്ടെന്ന് മനസാക്ഷി പറയുന്നുണ്ടെങ്കിലും ഭര്‍ത്ഥാവാവേണ്ടയാള്‍ അവകാശപ്പെട്ടതല്ലെ ഇതെല്ലാമെന്നോര്‍ക്കുമ്പോള്‍ അതിര്‍വരമ്പുകളുടെ വേലിച്ചരടുകള്‍ ഒന്നൊന്നായി മുറിച്ചുമാറ്റി..!ഒരുമിച്ചുള്ള യാത്രകള്‍ പിന്നെയും പോയി..!രാത്രി രണ്ടറ്റത്തുനിന്നും സംസാരിച്ചു പങ്കിട്ട അനുഭൂതികള്‍ അവകാശത്തിന്‍റെ ബലത്തില്‍ നേരിട്ടു പകര്‍ന്നു നല്‍കി…!ഇതു ഞങ്ങളുടെ ശരിയെന്ന് വിശ്വസിച്ചു..!ആറുമാസത്തിന്‍റെ അവസാന നാളുകളില്‍ ഫോണ്‍കാളുകളുടെ സംസാര ദൈര്‍ഗ്യം കുറഞ്ഞതോടൊപ്പം ഒരുമിച്ചുള്ള യാത്രകളുമില്ലാതായി..!

“ഓര്‍ക്കീ ബന്ധം വെണ്ടോലോ റസീ..എന്തായാലും നിക്കാഹിന് മുന്‍പന്നെ പിന്‍മാറിയണ് ഭാഗ്യായി..!അല്ലെങ്കില്‍ ന്താവും മ്മളെ സ്ഥിതി..!”ഒരാശ്വാസ വാക്കിന്‍റെ താളത്തില്‍ ഉമ്മ എന്നോടിതേ പറഞ്ഞതൊള്ളൂ…നിയമപരമായി കൂടിച്ചേരാത്ത രണ്ട് കുടുംബങ്ങള്‍ രണ്ടുദിശയിലേക്ക് അകന്നുപൊവുമ്പം ഉമ്മാക്കും കുടുംബക്കാര്‍ക്കും ബന്ധം മുറിക്കേണ്ട വേവലാതികളൊന്നുമില്ലല്ലോ..!നിയമങ്ങളുടെ കണ്ണില്‍പെടാത്ത ബന്ധങ്ങള്‍ ബന്ധനങ്ങളായി എന്‍റെയുള്ളില്‍ പുകഞ്ഞുകത്തുമ്പോള്‍ എന്നിലെ സ്ത്രീത്വമവിടെ നിസഹായയാണ്..!!ഇനിയൊരു പെണ്ണിനും എന്‍റെ വിധി വരരുതേ എന്ന പ്രാര്‍ത്ഥനയോടെ വിടപറയുന്നു..എന്‍റെ മരണത്തിനുത്തരവാധി ജംഷിക്കയോ ഷംഷിക്കയുടെ വീട്ടുകാരോ എന്‍റെ വീട്ടുകാരോ അല്ല.. മറിച്ച് ഈ സമൂഹിക പശ്ചാത്തലമാണ്..!!
________________________
ഇവിടെ തെറ്റ് ചെയ്തത് ജംഷിക്കയോ റസിയോ അവരുടെ കുടുംബക്കാരോ അല്ല..!ഏതൊരു ആണിനെയും പോലെ മാനസിക സംഘര്‍ഷങ്ങളുടെ പിടിമുറുക്കത്തിലടിമപ്പെട്ട് അനുഭൂതികളെ തരം തിരിക്കുമ്പോള്‍ അനുഭവിച്ചതിനോട് വിമ്മിഷ്ടം തോന്നുന്നത് പുരുഷനിലെ സ്രിഷ്ടിപ്പിന്‍റെ അടിസ്ഥാനമാണ്..ജീവന്‍റെ പാതി പറയുന്നത് അക്ഷരം പ്രതി പകര്‍ന്നു നല്‍കുന്നത് ഒരുനല്ല ഭാര്യയുടെ കടമയാണെന്ന് വിശ്വസിക്കുന്നത് സ്ത്ലീത്വത്തിലെ സ്ലിഷ്ടിപ്പിന്‍റെ അടിസ്ഥാനമാണ്..നിയമപരമായോ മതപരമായോ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലല്ലോ എന്ന ധൈര്യം മാത്രമാണ് ഇതിനിടയിലുള്ള കുടുംബങ്ങളുടെ അടിസ്ഥാനം..!

ഇവിടെ തെറ്റ് വന്നത് മാറിയ സാമൂഹിക വ്യവസ്ഥിതിയിലാണ്..!നമ്മുടെ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്ന പ്രിയ ഉപ്പമാരോടും എന്‍റെ സഹോദരീസഹോദരന്‍മാരോടും എനിക്ക് പറയാനുളളത്..നിക്കാഹ് ചെയ്ത് അവള്‍ക്ക് മഹ്റ് അനുവദിച്ചു നല്‍കും വരെ ഭാവി വരന്‍ ഒരന്യപുരുഷനാണ്… അവനില്‍ അവള്‍ക്കോ അവളില്‍ അവന്‍ക്കോ യാതൊരു വിധ കടപ്പാടുകളുമുണ്ടാവില്ല.. ഉണ്ടാവാന്‍ പാടില്ല..!നിക്കാഹിന് ശേഷമല്ലാതെ രഹസ്യമായുള്ള ഫോണ്‍കോളുകളും യാത്രകളും നമ്മുടെ സഹോദരിമാരുടെ.., പെണ്‍മക്കളുടെ നല്ല ഭാവിക്ക് വേണ്ടി മാറ്റി നിര്‍ത്താനായാല്‍ ഈ ദുരവസ്ഥ നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ നമുക്ക് കഴിയും..!! എന്‍റെ സഹോദരിമാര്‍ക്കു വേണ്ടി സ്നേഹപൂര്‍വ്വം ഷാഹില്‍ കൊടശ്ശേരി

വൈറ്റില ജംഗ്‌ഷനിൽ യൂബർ ടാക്സി ഡ്രൈവറെ പരസ്യമായി തല്ലുകയും അടിവസ്ത്രം വരെ ഊരി എടുക്കുകയും ചെയ്ത മദ്യപാനികളായ 3 യുവതികൾ അറസ്റ്റിലായി !!

വൈറ്റില ജംഗ്‌ഷനിൽ യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. മാര്‍ദ്ടിക്കുന്നതിനൊപ്പം ഡ്രൈവര്‍ ധരിച്ചിരുന്ന വസ്ത്രം വലിച്ചു കീറുകയും അടിവസ്ത്രം ഊറി എടുത്ത് അപമാനിക്കുകയും ചെയ്തു. മദ്യപിച്ചെത്തിയ മൂന്ന് യുവതികളാണ് നാണംകെട്ട ഈ അക്രമ സംഭവം കാണിച്ചു കൂട്ടിയത്. ഈ മൂന്ന് യുവതികളെയും പോലീസ് ഉടനെതന്നെ അറെസ്റ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്യുകയുണ്ടായി. യൂബര്‍ ടാക്സികള്‍ക്ക് നേരെ ഈ ഇടയായി പലയിടത്തും നിന്നായി അക്രമ സംഭവങ്ങള്‍ ഏറി വരികയാണ്‌.